home bannerNationalNews
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡി.എം.കെ എം.എല്‍.എ അന്‍പഴകന്‍ അന്തരിച്ചു
ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡിഎംകെ നേതാവും എം.എല്‍.എയുമായ ജെ അന്‍പഴകന്‍(61) അന്തരിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ വൃക്കസംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ ആരോഗ്യ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.
ഡിഎംെകെ ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ അന്‍പഴകനെ ഈ മാസം 2-ാം തീയതിയാണ് ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അന്‍പഴകന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News