വസ്ത്രം കുറയുന്നെന്ന് ആരാധകൻ, തെലുങ്ക് പടത്തിനായുള്ള ശ്രമമെന്ന് ട്രാൻസ്ജൻറ്റർ നായിക അഞ്ജലി അമീർ
ഗ്ലാമർ ചിത്രങ്ങളുടെ താഴെ കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് രസകരമായ മറുപടികള്‍ നല്‍കുന്നതിനല്‍ പിശുക്ക് കാട്ടാത്ത നടിയാണ് അഞ്ജലി അമീര്‍.ഈറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകർ പലരും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. മിക്കതിനും അഞ്ജലിയുടെ മറുപടിയുമുണ്ട്.
ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി.പറഞ്ഞത് ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാൾക്കും താരം രസകരമായ മറുപടി തന്നെയാണ് കൊടുത്തത്. നേരത്തെ ഒരിക്കൽ തന്റെ ചിത്രങ്ങൾക്കു താഴെ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവരെ താരം വിമർശിച്ചിരുന്നു.
ബിഗ്‌ബോസിലൂടെയെത്തി, ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്.
മമ്മൂട്ടി ചിത്രം പേരൻപിലൂടെ സിനിമയിലും അഞ്ജലി ശ്രദ്ധനേടി.കൂടുതൽ സിനിമകൾക്കായുള്ള തയ്യാറെടുപ്പിലാണ് താരം.കോവിഡ് ലോക്കഡോൺ ആയതിനാൽ ഒരുപാട് ചിത്രങ്ങളാണ് ഷൂട്ട് നിർത്തിവെക്കപ്പെട്ടത് ,അഞ്ജലിയുടേതായ സിനിമകളും അതിൽ ഉൾപെടും.