‘അനിഖയ്ക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിയത് തെറ്റായ പ്രായത്തിൽ, അതിന്റെ ഫലമാണിത്’;നടിയെ വിമർശിച്ച് ആരാധകർ!
കൊച്ചി:കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന കുട്ടിത്താരമാണ് അനിഖ സുരേന്ദ്രന്‍. കഥ തുടരുന്നുവിന് ശേഷം മലയാളത്തിൽ ഫോർ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ തുടങ്ങി നിരവധി സിനിമകളിലും തമിഴിൽ നടൻ അജിത്ത് അടക്കമുള്ള താരങ്ങൾക്കൊപ്പം മുഴുനീള കഥാപാത്രങ്ങളും അനിഖ ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ അജിത്തിന്റെ മകൾ എന്ന ഓമനപ്പേരിലാണ് അനിഖ അറിയപ്പെടുന്നത് പോലും. അനിഖ ഏറ്റവും കൂടുതൽ തമിഴ് സിനിമകൾ ചെയ്തിട്ടുള്ളത് അജിത്തിനൊപ്പമാണ്.
ബാലതാരങ്ങളായി സിനിമയിലെത്തുന്ന കുട്ടികൾ പിന്നീട് നായകമാരും നായകന്മാരുമായി റീ എൻട്രി നടത്താറുണ്ട്. ബേബി ശാലിനിയൊക്കെ അത്തരത്തിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയവരാണ്. അത്തരത്തിൽ അനിഖയും ഇപ്പോൾ നായകയായി മലയാള സിനിമയിൽ അരങ്ങേറിയിരിക്കുകയാണ്.
അടുത്തിടെ റിലീസ് ചെയ്ത ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെയാണ് അനിഖയായി നായികയായി അരങ്ങേറിയത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലർ വലിയ ചര്‍ച്ചയായിരുന്നു.
അനിഖയുടെ ചൂടന്‍ ലിപ് ലോക്ക്, റൊമാന്‍സ് രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉണ്ടായിരുന്നത്. ഇത്ര ചെറുപ്പത്തില്‍ തന്നെ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചതിന് അനിഖയ്ക്ക് എതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. തനിക്ക് എതിരെ വിമർശനങ്ങൾ അധികമായപ്പോൾ അനിഖ പ്രതികരിക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ആണെങ്കിലും തമിഴില്‍ ആണെങ്കിലും അവര്‍ തന്നെ ചെറുപ്പം മുതൽ കാണാന്‍ തുടങ്ങിയതാണ്. ആ വളര്‍ച്ച അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കും വിമർശനങ്ങൾക്ക് കാരണമെന്നാണ് അനിഖ പറഞ്ഞത്.
മുമ്പ് ചെയ്ത ക്യാരക്ടറുകളോടുള്ള കണക്ഷന്‍ കൊണ്ടൊക്കെയാണ് അവര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റാതെ വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ഓ മൈ ഡാര്‍ലിങ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും സംവിധായകന്‍ തന്നോട് തിരക്കഥ വിവരിക്കുമ്പോള്‍ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും അനിഖ വിശദീകരിച്ചിരുന്നു.
ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിച്ചത്. ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെൽവിനായിരുന്നു ചിത്രത്തിൽ അനിഖയുടെ നായകൻ മെൽവിനായിരുന്നു.
സിനിമയുടെ പ്രമോഷന് വേണ്ടി നിരവധി കോളേജുകളിലും മറ്റും സിനിമയുടെ അണിയറപ്രവർത്തകർക്കും നായകനുമൊപ്പം അനിഖയും പോയിരുന്നു. ഡാൻസ് കളിച്ചും വിദ്യാർഥികൾക്കൊപ്പം ഗെയിം കളിച്ചും വളരെ മനോഹരമായാണ് ഓ മൈ ഡാർലിങ് ടീം പ്രമേഷൻ നടത്തിയത്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി കോളജുകളിൽ അണിയറപ്രവർത്തകർ പ്രമോഷനായി പോയിരുന്നു. എല്ലായിടത്തും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിത ഒരു സ്ഥലത്ത് പ്രമോഷനായി അനിഖ എത്തിയപ്പോൾ നടിയുടെ ആറ്റിറ്റ്യൂഡ് വളരെ മോശമായിരുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ് സോഷ്യൽമീഡിയയിലെ ഒരു വിഭാഗം.
കോളജിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോൾ വേദിയിൽ കാലിന് മുകളിൽ കാലുകൾ വെച്ച് അനിഖ ഇരുന്നുവെന്നും സംസാരിക്കാൻ ക്ഷണിച്ചപ്പോൾ ഓവർ ആറ്റിറ്റ്യൂഡ് കാണിച്ചുവെന്നും പിന്നെ സംസാരിക്കാൻ വന്നപ്പോൾ മേശപ്പുറത്ത് കൈ വെച്ച് മര്യാദയില്ലാതെ നിന്നു എന്നെല്ലാമാണ് വിമർശകർ അനിഖയെ കുറ്റപ്പെടുത്തി പറഞ്ഞത്.
വീഡിയോ കണ്ട് നിരവധി പേർ അനിഖയെ വിമർശിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പേരും പ്രശസ്തിയും കിട്ടിയതിന്റെ അഹങ്കാരമാണെന്നും. അനിഖയുടെ തെറ്റായ പ്രായത്തിലാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നടിക്ക് വന്ന് ചേർന്നതെന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണെന്നും ആരാധകരിൽ ചിലർ വിമർശിച്ച് കുറിച്ചു. കുട്ടി നയൻതാരയാകാനുള്ള ശ്രമം അനിഖയുടെ ഭാഗത്ത് നിന്ന് വളരെ നന്നായി ഉണ്ടെന്നും യുവ നടിയുടെ അഭിമുഖം കണ്ട് പലരും നേരത്തെ വിമർശിച്ചിരുന്നു.