ബ്രായെ കുറിച്ച് ഉപദേശം ചോദിച്ച് യുവാവ്; കൂളായി മറുപടി നൽകി നടി അനിഖ സുരേന്ദ്രൻ
കൊച്ചി:അനിഖ സുരേന്ദ്രൻ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ശേഷം സിനിമയിൽ സജീവമായ താരമാണ്.തമിഴിലെ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്.
സെലിബ്രിറ്റികൾ ഓൺലൈനിൽ തത്സമയം വരുന്നുവെന്ന് അറിഞ്ഞാൽ ആരാധകർ ആ സമയം അവിടെയുണ്ടാകും. 17കാരിയായ അനിഖ സുരേന്ദ്രൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു ലൈവ് സെഷൻ നടത്തി. ഇത് കണ്ട് പലരും ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്നിരുന്നു.
സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച് അറിയാനാണ് പല ആരാധകരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു ലൈവ് സെഷനിൽ ഇഷ്ടതാരത്തെ മുന്നിൽ കിട്ടിയാൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചോദിക്കും. സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനായിരിക്കും പലർക്കും താൽപര്യം.
അനിഖ സുരേന്ദ്രൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിൽ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങൾ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു.
സാധാരണ ഗതിയിൽ താരങ്ങൾ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കിൽ ഇവ അവഗണിക്കാറാണ് പതിവ്. എന്നാൽ വളരെ കൂളായി തന്നെ അനിഖ മറുപടിയും നൽകി. ‘ശരിയായ അളവിലുള്ള കോട്ടൺ ബ്രാ ധരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു എന്നാണ് അനിഖ നൽകിയ മറുപടി. എന്നാൽ കോട്ടൺ ബ്രാ ധരിച്ചാൽ കാഴ്ചയിൽ അത് മോശമായിരിക്കുമെന്നും അതിനാൽ താൻ ഓൺലൈൻ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.
സാധാരണ നടിമാർ ആരാധകരുടെ ഇത്തരം ചോദ്യങ്ങളോട് ദേഷ്യത്തോടെ പ്രതികരിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ മുൻപുണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ നടി അനിഖ പ്രകോപിതയാകാതെ കൂളായി തന്നെ മറുപടി നൽകി.
അനിഖ ഇപ്പോൾ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാർജുന നിർമിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴിൽ വാസുവും അവൻ കർപിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നു.
2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.ഇതുവരെ അനിഖ സുരേന്ദ്രൻ 17 ഓളം സിനിമകളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് അവർ പ്രത്യക്ഷപ്പെട്ടത്
2010 ൽ ‘കഥ തുടരുന്നു’ എന്ന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നടി അനിഖ സുരേന്ദ്രൻ സിനിമയിൽ പ്രവേശിച്ചത്. പിന്നീട് ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിൽ അനിഖ ഭാഗഭാക്കായി