KeralaNewsRECENT POSTS
അങ്കണവാടി ജീവനക്കാരും സ്‌റ്റൈലാകുന്നു; സാരിയ്ക്ക് പകരം ഇനിമുതല്‍ കോട്ട്
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരും മുഖംമിനുക്കുന്നു. സാരിയെന്ന പഴഞ്ചന്‍ കോലത്തില്‍ നിന്ന് കോട്ടെന്ന സ്‌റ്റൈലന്‍ വേഷത്തിലേക്കാണ് അങ്കണവാടി ജീവനക്കാരുടെ രംഗപ്രവേശം. മന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് യൂണിഫോമായി കോട്ട് നിശ്ചയിച്ചത്.
അങ്കനവാടി വര്‍ക്കര്‍മാരുടെ കോട്ടിന് കടും ചാരനിറവും ഹെല്‍പ്പര്‍മാരുടെ കോട്ടിന് ചെറുപയര്‍ പച്ച നിറവുമാക്കാനാണ് തീരുമാനം. എന്നാല്‍ കോട്ടിന്റെ ഡിസൈന്‍ നിശ്ചയിച്ചിട്ടില്ല. നേരത്തെ സാരിയായിരുന്നു ഇവരുടെ യൂണിഫോം. യൂണിഫോമിന് വേണ്ടി 2.64 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 33,115 അങ്കണവാടി വര്‍ക്കര്‍മാരും 32986 ഹെല്‍പ്പര്‍മാരുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News