ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ.
ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം അവസാന ശ്രമത്തിൽ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കുറിച്ചത്.
ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം.. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News