EntertainmentNews

ഞെട്ടണ്ട! ഇത് അനാര്‍ക്കലി മരയ്ക്കാര്‍ തന്നെ,ഞെട്ടിയ്ക്കുന്ന ശരീരപരിവര്‍ത്തനവുമായി താരം

കൊച്ചി:സജീവമായ ജനപഥങ്ങള്‍ വീണ്ടും വിജനമായി.തീയേറ്ററുകൾ അടച്ചുപൂട്ടി.എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ ഇരിക്കേണ്ടി വന്ന അവസ്ഥയാണ് ഒരു വൈറസ് കാരണം ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലം കുറെയധികം മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ എല്ലാവരുടെയും ജീവിതത്തില്‍ വരുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതയത്തിലെ മാറ്റങ്ങള്‍ ചിന്താഗതികളിലാണെങ്കില്‍ ,പല സിനിമാതാരങ്ങളുടെയും മാറ്റങ്ങള്‍ അവരുടെ ശരീരത്തിലാണ്.

സിനിമാ ഷൂട്ടിംഗുകള്‍ നിന്നതോടെ പലരും ഈ അവസരം തങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റേയും നവീകരണത്തിനായി കൂടി വിനിയോഗിച്ചിട്ടുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലും നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ബോഡി ബില്‍ഡ് അപ്പ് ഫോട്ടോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാം തരംഗത്തിലും അക്കൂട്ടത്തില്‍ ഇതാ ഒരാള്‍ കൂടി.

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അനാര്‍ക്കലി മരിക്കാര്‍ പിന്നീട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയതത്രയും ഉശിരുള്ള നിലപാടുകള്‍ കൊണ്ടായിരിക്കുന്നു . ‘ആനന്ദ’ത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അനാര്‍ക്കലിയുടെ പുതിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ഒരു സ്റ്റോറിയിലാണ് അനാര്‍ക്കലി തന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആരാധകര്‍ക്കായി കാണിച്ചിരിക്കുന്നത് . വയര്‍ കുറക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ചിത്രങ്ങളിലൂടെ താരം പങ്കുവെക്കുന്നത്.

രണ്ടര മാസം കൊണ്ടാണ് വയര്‍ കുറയ്ക്കല്‍ സാധിച്ചെടുത്തതെന്നാണ് അനാര്‍ക്കലി പറഞ്ഞിരിക്കുന്നത്. നിലപാടുകള്‍ കൊണ്ട് കൂടി സോഷ്യല്‍മീഡിയ ലോകത്ത് ശ്രദ്ധേയയാണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളിടുന്നവര്‍ക്ക് തക്ക മറുപടിയും താരം കൊടുക്കാറുണ്ട് . കൂടാതെ പുരോഗമനവാദപരമായ നിലപാടുകള്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നയാള്‍ കൂടിയാണ് അനാര്‍ക്കലി.

ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ ഉയരെയിലെ പൈലറ്റ് വേഷം അനാര്‍ക്കലിക്ക് കിട്ടിയ നല്ലൊരു അവസരമായിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയ അനാര്‍ക്കലിയെ ഏറെ വിമര്‍ശിച്ചത് കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ചെയ്ത ഫോട്ടോഷൂട്ടിലൂടെയാണ് . അതുണ്ടാക്കിയ ഒച്ചപ്പാട് ചെറുതൊന്നുമായിരുന്നില്ല.. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരു മതവിഭാഗവും അന്ന് അനാര്‍ക്കലിക്കെതിരെ നീങ്ങിയിരുന്നു .

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആയ മഹാദേവന്‍ തമ്പി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു അത് .എന്നാല്‍, അന്ന് അനാര്‍ക്കലിയെ ദളിത് ആക്ടിവിസ്റ്റുകള്‍ അടക്കം വിമര്‍ശിക്കുകയുണ്ടായിരുന്നു . അതോടെ അനാര്‍ക്കലി മാപ്പ് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker