EntertainmentNews
മുടിവെട്ടി കണ്ണടവെച്ചു,കിടിലന്‍ മേക്കോവറുമായി അമൃതാ സുരേഷ്
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃത പങ്കു വയ്ക്കാറുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഇതിനു മുമ്പും മുടിവെട്ടി പരീക്ഷണങ്ങള്‍ നടത്തി അമൃത ശ്രദ്ധേയയായിട്ടുണ്ട്.
അതു പോലെ തന്നെ ഇത്തവണ മുടി മുറിച്ചാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. ഇതിനു മുമ്പും മുടികളില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എ ജി വ്ലോഗ് എന്ന യൂട്യൂബ് ചാനലും അമൃതയ്ക്ക് ഉണ്ട്. അമൃതയും സഹോദരി അഭിരാമിയും കൂടിയാണ് ചാനലിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അമൃതയുടെ പുതിയ ലുക്ക് ശ്രദ്ധനേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News