സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് തൊടുപുഴയിലെ ഐശ്വര്യ റായ്
ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ഒരാളായിരുന്നു അമൃത സാജു. ആരാധകര്‍ അമ്മൂസ് എന്നാണ് അമൃതയെ വിളിക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് മനസിലായി എന്നു വരില്ല. തൊടുപുഴയിലെ ഐശ്വര്യ റായ് എന്നു പറഞ്ഞാലേ മനസിലാകൂ. ഇടുക്കി തൊടുപുഴ സ്വദേശിയാണ് അമൃത. ഐശ്വര്യ റായുടെ അതെ മുഖഛായയാണ് അമൃത എന്ന അമൂസിനുമുള്ളത്. അതുകൊണ്ട് തന്നെയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി താരം മാറിയത്. ടിക്ടോക്കില്‍ തന്നെ 12 ലക്ഷം ഫോള്ളോവെര്‍സായിരുന്നു അമൃതക്ക് ഉണ്ടായിരുന്നത്.
എന്നാല്‍ ടിക്ടോക് നിരോധിച്ചതോടെ അതില്‍ കാണാതായി. പക്ഷേ തന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും താരം ഏറെ സജീവമാണ്. വൈറലായതിനു ശേഷമാണ് നിരവധി ഫോട്ടോഷൂട്ട് കമ്പനികള്‍ തന്നെ തേടിയെത്തിയത്. നിരവധി ഫോട്ടോഷൂട്ടുകളാണ് അമൃത ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത് അമൃത പങ്കുവെച്ച മറ്റൊരു ചിത്രമാണ്.സ്വിമിങ് പൂളില്‍ പ്രണയം തുളുബുന്ന ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. അനേകം മികച്ച അഭിപ്രായങ്ങളും ആരാധകരില്‍ നിന്നു ലഭിക്കുന്നുണ്ട്.