ക്രിക്കറ്റ് ദൈവം കര്‍ഷകരെ കൈവിട്ടു,കൈത്താങ്ങുമായി അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങള്‍,ലോകമെമ്പാടും കര്‍ഷകര്‍ക്ക് പിന്തുണ
വാഷിംഗ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍. എന്‍ബിഎ താരങ്ങളായ ജൂജു സ്മിത്ത് ഷൂസ്റ്റര്‍, ബാറണ്‍ ഡേവിസ്, കൈല്‍ കൂസ്മ എന്നിവരാണ് കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്.
കര്‍ഷകര്‍ക്ക് വൈദ്യ സഹായത്തിനായി ജൂജു സ്മിത്ത് ഷൂസ്റ്റര്‍ 10,000 ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തു.
Happy to share that I’ve donated $10,000 to provide medical assistance to the farmers in need in India to help save lives during these times. I hope we can prevent any additional life from being lost. 🙏🏾 #FarmersProtest https://t.co/0WoEw0l3ij
— JuJu Smith-Schuster (@TeamJuJu) February 3, 2021
ഇന്ത്യയില്ര്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ അഭിസംബോധന ചെയ്യണമെന്നായിരുന്നു ബാറണ്‍ ഡേവിസിന്റെ ട്വീറ്റ്.
ജിവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എല്ലാവരും ഇതേക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ഡേവിസ് വ്യക്തമാക്കി.
Are we going to address what’s happening in India ? Let my good people free !! Unfair to those who struggle, the farmers provide a way of living and they need to have a right to a way of life. Join me and let’s bring awareness. #FarmersProtest ✊🏾✊🏾
We all in this together !
— Baron Davis (@BaronDavis) February 3, 2021
നമുക്കിനി ഇതേക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു കര്‍ഷകസമരത്തിന്‍റെ ചിത്രം പങ്കുവെച്ച് കൈൽ കൂസ്മയുടെ ട്വീറ്റ്
Should be talking about this! #FarmersProtesthttps://t.co/Xh09iTvVoF
— kuz (@kylekuzma) February 3, 2021