CrimeHome-bannerKeralaNewsRECENT POSTS
അമ്പൂരി കൊലപാതകം: കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, മൊബൈല്‍ ഉപേക്ഷിച്ചത് മൂന്ന് കഷണങ്ങളാക്കി
തിരുവന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മൂന്നു ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചല്‍ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. നേരത്തെ യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കള്‍ എന്നിവ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു.
ആദ്യം അഖിലിനെ വീടിന്റെ പരിസരത്ത് എത്തിച്ചു. യുവതിയുടെ മൃതശരീരം കൊണ്ടു പോയ വഴി അഖില്‍ വിശദീകരിച്ചു. പിന്നാലെ എത്തിയ ആദര്‍ശ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയറും, കുഴിയെടുക്കാന്‍ ഉപയോഗിച്ച പിക്കാസ്, മണ്‍വെട്ടി, കമ്പി തുടങ്ങിയവ കാണിച്ചു കൊടുത്തു. വീടിന്റെ പരിസരത്ത് നിന്ന് രാഹുല്‍ കാണിച്ചു കൊടുത്ത യുവതിയുടെ ചെരുപ്പ് ആദര്‍ശ് തിരിച്ചറിഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News