ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു. അജ്മാന്‍ ഭവന്‍സ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍- മേരി ദന്പതികളുടെ മകളുമായ സമീക്ഷ പോള്‍ (15) ആണു മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണു താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാംനിലയിലെ ബാല്‍ക്കണി വഴി താഴെ ഇന്റര്‍ലോക്ക് പാകിയ നിലത്തേക്ക് വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. ഇരട്ടസഹോദരിയായ മെറിഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.
പോലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്തു. ദുബായില്‍ എന്‍ജിനീയറായി ജോലിചെയ്യുകയാണ് ബിനുപോള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News