അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു?; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി
ചെന്നൈ:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ താരം വീണ്ടും വിവാഹം കഴിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. അടുത്തിടെ അമലയോട് വിവാഹത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിക്കുകയുണ്ടായി. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് വേണ്ട യോഗ്യതയെ കുറിച്ചായിരുന്നു ആ ചോദ്യം. എന്നാല്‍ താനിപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി.
ഇപ്പോള്‍ സ്വയം പരിഷ്‌കരിച്ച് രൂപാന്തരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും അമല പറയുകയുണ്ടായി. മാത്രമല്ല തന്റെ ജീവിത പങ്കാളിക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വൈകാതെ പറയാം എന്നും നടി പറയുകയുണ്ടായി. രണ്ടാമതും വിവാഹിതയാകും എന്നുള്ള സാധ്യതകളൊക്കെ അമല പോള്‍ നിഷേധിച്ചെങ്കിലും നടിയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹം വീണ്ടും ഉയര്‍ന്ന് വരുകയാണ്.
നേരത്തെ മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദറുമായിട്ടുള്ള അമലയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് വിവാഹക്കാര്യം വലിയ ചര്‍ച്ചയാവുന്നത്. എന്നാല്‍ അതിലൊരു സത്യവുമില്ലെന്ന് നടി പിന്നീട് അറിയിക്കുകയുണ്ടായി. അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു.