<p>തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്ത തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ട് എന്ന് അല്ലു അര്‍ജുന്‍ അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. </p>
<p>ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ സഹായത്തോടൊപ്പമാണ് കേരളത്തോടും പ്രത്യേക താത്പര്യമെടുത്ത് അല്ലു അര്‍ജുന്‍ ഇങ്ങനെയൊരു സഹായം നല്‍കിയത്. അല്ലു അര്ജുന് നന്ദി’- മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമായിരുന്നു തെലുങ്ക് സൂപ്പര്‍ താരം പ്രഖ്യാപിച്ചത്. </p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News