പത്തനംതിട്ട:പമ്പാ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ട്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനത യിലുള്ള പമ്പാ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്റർ ആണ്. പമ്പാ ജലസംഭരണിയുടെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റർ, 983.50 മീറ്റർ, 984.50 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (22-09-2020) 3.00PM ന് റിസർവ്വോയറിൻറ ജലനിരപ്പ് 982.00 മീറ്ററിൽ എത്തിയിട്ടുള്ളതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മണിയാറിൻറ അഞ്ച് ഷട്ടറും മൂഴിയാറിന്റെ മൂന്നു ഷട്ടറും തുറന്ന് ജലം പുറത്തേയ്ക്ക് വിടുന്നുണ്ട്. പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ട താണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News