‘ലോല കോട്ടേജ്’ നിള നമ്പ്യാരുടെ അഡൽട്ട് വെബ് സീരിസ്; നായകനായി അലൻസിയർ

കോട്ടയം: ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസില്‍ പ്രധാന വേഷത്തിൽ അലൻസിയർ. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാർ ആണ്.
കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങള്‍ നടി പങ്കുവയ്ക്കുന്നുണ്ട്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഉടൻ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്.
ഇവര്‍ തന്നെയാണ് തന്റെ ബലമെന്ന് സംവിധായികയെ ചേര്‍ത്ത് നിര്‍ത്തി അലന്‍സിയര്‍ പറഞ്ഞു. ‘നിങ്ങള്‍ നല്ല മനസിന് ഉടമയാണെന്ന് എനിക്ക് മനസിലായി. തുടര്‍ച്ചകള്‍ ഉണ്ടാവട്ടയെന്ന്’, അലന്‍സിയര്‍ ആശംസകള്‍ നേര്‍ന്നു.
വെബ് സീരിസിന്റെ ഷൂട്ടിങ് കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ആളാണ് നിള നമ്പ്യാര്‍.