KeralaNews

പാലക്കാട് 5,കണ്ണൂർ 5, ആലപ്പുഴ 10 : ജില്ല തിരിച്ചുള്ള കണക്കിങ്ങനെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 7 പേർ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

1.പാണ്ടനാട് സ്വദേശിയായ യുവാവ് 27/5ന് ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തി . ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

2.മുതുകുളം സ്വദേശിയായ യുവാവ് 17/5ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തി. ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

3.തഴക്കര സ്വദേശിയായ യുവാവ് 27/5ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിൽ എത്തി. ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു

.4.മാന്നാർ സ്വദേശിയായ യുവാവ് 14/5ന് കുവൈറ്റ് നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിൽ
കോവിഡ് കെയർ സെന്ററിലെ നിരീക്ഷണത്തിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു

5.മാവേലിക്കര തെക്കേക്കര സ്വദേശിയായ 51വയസുള്ളയാൾ കുവൈറ്റിൽ നിന്നും26/5ന് കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

6. 26/5ന് പൂനയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു .

7.ഈ വ്യക്തിയോടൊപ്പം പൂനയിൽ നിന്നും എത്തിയ ബന്ധുവായ പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചു .

8. 26/5ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി , ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്

.9.കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം26/5ന് എത്തി,, , ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിനി .

10.കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം26/5ന് എത്തി,, ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന മണ്ണഞ്ചേരി സ്വദേശിനി.

ഇവരിൽ 6പേരെ മെഡിക്കൽ കോളേജിലും 4പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ രണ്ട് ) ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 143 പേരാണ് ചികിത്സയിൽ ഉള്ളത്.

ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

മുംബൈ -1
മുംബൈയിൽനിന്നും മേയ് 14ന് രാജധാനി എക്സ്പ്രസിൽ നാട്ടിലെത്തിയ അലനല്ലൂർ സ്വദേശി (23 പുരുഷൻ)

ബാംഗ്ലൂർ-1
മെയ് 21ന് വന്ന പാലക്കാട് അംബികാപുരം സ്വദേശി (23 പുരുഷൻ)

ദുബായ് -1
മെയ് 26ന് എത്തിയ തച്ചമ്പാറ സ്വദേശി (22, പുരുഷൻ)

കുവൈത്ത്-1
മെയ് 28ന് വന്ന് കൊല്ലങ്കോട് സ്വദേശി (61, പുരുഷൻ)

കൂടാതെ ഒരു ആരോഗ്യ പ്രവർത്തകക്ക്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 143 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് ഗർഭിണികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂര്‍ വിമാനത്താവളം വഴി ഐഎക്സ് 1790 വിമാനത്തില്‍ മെയ് 30നാണ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരന്‍ കുവൈത്തില്‍ നിന്ന് എത്തിയത്. കണ്ണപുരം സ്വദേശി 25കാരന്‍ മെയ് 29ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 5354 വിമാനത്തില്‍ ബെംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലുമെത്തി. മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്. ധര്‍മടം സ്വദേശിയായ 27കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒന്‍പത് വയസ്സുകാരി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.
നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7542 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button