‘മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ എനിക്ക് തന്ന രണ്ടു ചെക്കുകളും ബൗണ്‍സ്’; അജു വര്‍ഗീസിനോട് നയന്‍താര
നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയ്ക്ക് പുറമെ അജു വര്‍ഗീസാണ് നിര്‍മ്മാതാവ് എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.
ഒരു ചിത്രത്തെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് അജു വര്‍ഗീസെന്ന് നമുക്കെല്ലാമറിയാം. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രമോഷന്‍ പോസ്റ്റുകളിലൂടെയാണ് അജു പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. മിക്കപ്പോഴും സ്വയം ട്രോളിക്കൊണ്ടായിരിക്കും പ്രമോഷന്‍. അത്തരത്തിലൊരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മിസ്റ്റര്‍ പ്രൊഡ്യൂസര്‍, എന്താണിത്, നിങ്ങള്‍ എനിക്ക് തന്ന രണ്ടു ചെക്കും ബൗണ്‍സ് എന്ന അടിക്കുറുപ്പോടെ നയന്‍താര ചെക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അജുവര്‍ഗീസ്. വളരെപ്പെട്ടെന്ന് തന്നെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു.