EntertainmentNationalNews

പൊതുവേദിയിൽ അഭിഷേകിന് നേരെ കണ്ണുരുട്ടി ഐശ്വര്യ റായ്! ഇവർക്കിത് എന്ത് പറ്റിയെന്ന് ആരാധകർ; വീഡിയോ വൈറൽ

മുംബൈ:ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. ഇവരുടെ സിനിമാ വിശേഷങ്ങളേക്കാൾ ജീവിതത്തിൽ സംഭവിക്കുന്ന വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് കൂടുതൽ താൽപര്യം. ഇവരുടെ മകൾ ആരാധ്യക്കും ആരാധകർ ഏറെയാണ്.

കഴിഞ്ഞ 15 വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം ഇവർക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്താണ് ഇരുവരും മുന്നോട്ട് പോകുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽ എല്ലാം പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായ്- അഭിഷേക് ബച്ചന്‍ ദാമ്പത്യ ബന്ധത്തിന്റെ ശക്തി.

aishwarya abhishek

എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ പരസ്‌പരം അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. പൊതുവേദികളിലൊക്കെ ഇരുവരും ഒന്നിച്ചാണ് എത്താറുള്ളത്. അഭിമുഖങ്ങളിൽ രണ്ടു പേരും പരസ്‌പരം വാചാലരാകാറുണ്ട്. എന്നാൽ കുറച്ചു നാളുകളായി ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തലിലുള്ള റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. പൊതു വേദികളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചില പെരുമാറ്റങ്ങളാണ് പലപ്പോഴും ഈ വാർത്തകൾക്ക് കാരണമായത്.

ഇപ്പോഴിതാ, ഇവരുടെ പുതിയൊരു വീഡിയോയും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ഐശ്വര്യ ഭർത്താവ് അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടുന്നതും അനന്തരവൾ നവ്യ നവേലി നന്ദയോട് ദേഷ്യത്തിൽ സംസാരിക്കുന്നതിന്റെയും വീഡിയോയാണ് വൈറലാകുന്നത്. റെഡ്‌ഡിറ്റിൽ ഈ വീഡിയോ വ്യാപകമായാണ് ഷെയർ ചെയ്യപ്പെടുന്നത്. പ്രോ കബഡി മത്സരത്തിന് ഇടയിൽ എടുത്തിരിക്കുന്നത് ആണ് വീഡിയോ.

അഭിഷേകിന്റെ ടീമായ ജയ്പൂർ പിങ്ക് പാന്തേഴ്‌സിന്റെ മത്സരങ്ങളിലൊന്ന് നടക്കുന്ന സമയത്ത് ഐശ്വര്യ അഭിഷേകിനോട് എന്തോ പറയുന്നതും നടന്റെ മറുപടിയിൽ ഐശ്വര്യ കണ്ണുരുട്ടുന്നതുമാണ് വീഡിയോയിൽ. ഇതിനു പിന്നാലെയാണ് നവ്യ ഐശ്വര്യയോട് സംസാരിക്കാൻ ശ്രമിക്കുന്നത്. പക്ഷെ ഐശ്വര്യ അവളോട് ദേഷ്യപ്പെടുകയാണ്. അഭിഷേകിന്റെ അടുത്ത സുഹൃത്തും നടനുമായ സിക്കന്ദർ ഖേറും വീഡിയോയിൽ ഉണ്ട്. നടി പൂജ ഹെഗ്‌ഡെ, ഐശ്വര്യ, അഭിഷേകിന്റെ മകൾ ആരാധ്യ ബച്ചൻ എന്നിവരേയും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ഐശ്വര്യ എന്തോ കൊണ്ട് അസ്വസ്ഥയാണ് കണ്ണുരുട്ടുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അതേസമയം, അടുത്തിടെ മുംബൈയിൽ നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ഫാഷൻ ഗാലയിൽ ഐശ്വര്യയും ആരാധ്യയും പങ്കെടുത്തപ്പോൾ അഭിഷേകിന്റെ അസാന്നിധ്യം ചർച്ചയായി മാറിയിരുന്നു. ഇരുവരും പിണക്കത്തിലാണെന്ന റിപ്പോർട്ടുകളാണ് വന്നത്.

aishwarya abhishek

ഇതു കൂടാതെ അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. അതിനിടെയാണ് ഇത്തരത്തിൽ ഒരു വീഡിയോയും പ്രചരിക്കുന്നത്. ഇവർക്കിത് എന്ത് പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം, സാധാരണ കുടുംബങ്ങളിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ മാത്രമാണ് ഇവരുടേതാണെന്നാണ് ആരാധകർ പറയുന്നത്. വീഡിയോയിൽ കാണുന്നത് പോലും സാധാരണ ദമ്പതികൾക്ക് ഇടയിൽ ഉണ്ടാകുന്ന സൗന്ദര്യ പിണക്കമാണെന്ന് ആരാധകർ പറയുന്നു. മുൻപ് ഒരു അഭിമുഖത്തിൽ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണ് ഉണ്ടാകാറുള്ളതെന്ന് അഭിഷേക് അത് തിരുത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker