BusinessTechnology
എയർടെൽ ഈ സേവനം അവസാനിപ്പിയ്ക്കുന്നു
മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‌ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി സേവനം റദ്ദാക്കി തുങ്ങിയിട്ടുണ്ട്. കേരളത്തിലും അതികം വൈകാതെ തന്നെ റദ്ദാക്കുമെന്നാണ് കമ്പനി പറയുന്നത്.
4ജി ഇന്റര്‍നെറ്റ് ലഭിക്കുന്നതോടോപ്പം തന്നെ 2ജി യുടെ സേവനവും ലഭ്യമാകുന്നതായിരിക്കും. ഭാരതി എയര്ടെല് ലിമിറ്റഡിന്റെ 2 ജി നെറ്റ് വര്‍ക്കുകള്‍ ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് 2ജി സേവനം തുടരുന്നതെന്ന് ഭാരതി എയര്ടെല് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര് ഗോപാല് വിറ്റാല് പറഞ്ഞു.
2025 വരെ 12-13 ശതമാനം ഉപഭോക്താക്കള് 2ജി ഹാന്‍സെറ്റുകളില് തുടരുമെന്ന് ജിഎസ്എംഎ പ്രവചിക്കുന്നു എന്നാണ് എയര്‍ടെല്‍ ട്രായ്ക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News