Airtel Plans : എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു,മാറ്റങ്ങള്‍ ഇങ്ങനെ
സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം വരുന്നത്.
എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. മുമ്പ്, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ പ്ലാനുകള്‍ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രൈം സബ്സ്‌ക്രിപ്ഷന്റെ കാലാവധി ആറ് മാസമായി കുറച്ചു. ഡാറ്റയിലും കോളുകളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഒരു വര്‍ഷവും അതിലധികവും സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍: പൂര്‍ണ്ണമായ ലിസ്റ്റ്
മൊത്തത്തില്‍, എയര്‍ടെല്‍ 399 രൂപ, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഫറുകള്‍ പരിശോധിക്കാം:
-399 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 40ജിബി പതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം (അതിനുശേഷം 10പൈസ/എസ്എംഎസ്), 1 വര്‍ഷത്തേക്ക് വിങ്ക് ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
–എയര്‍ടെല്‍ 499 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 75 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.
–999 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 100ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പപ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക്പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയിസ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
— 1199 പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബിവരെ റോള്‍ഓവര്‍ ഉള്ള 150ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈംഅംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.
— എയര്‍ടെല്‍ 1599 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 250 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കായി മൂന്ന് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.