NationalNews

കൊടുങ്കാറ്റിലും ഉലയാതെ എയർ ഇന്ത്യാ വിമാനം, ഹീത്രു വിമാനത്താവളത്തിലെ സാഹസിക ലാൻഡിംഗ് വൈറൽ

പ്രതികൂല സാഹചര്യത്തില്‍ മിടുമിടുക്കുള്ള പൈലറ്റുമാരുടെ കഴിവ് കൊണ്ട് വന്‍ ദുരന്തം ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് എയര്‍ ഇന്ത്യ.

ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുമ്ബോള്‍, മനോധൈര്യം കൊണ്ട് വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ച്‌ എയര്‍ ഇന്ത്യയിലെ പൈലറ്റ്. ബിഗ് ജെറ്റ് ടിവി എന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ഒരു ക്ലിപ്പാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ലണ്ടനിലെ ഹീത്രൂ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യൂനിസ് കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ ആടിയുലയുകയായിരുന്ന എയര്‍ ഇന്ത്യയെ സുരക്ഷിതമായി നിലത്തെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ പൈലറ്റ്. കാറ്റ് ആഞ്ഞടിക്കുമ്ബോഴും, വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പൈലറ്റിന്റെ കഴിവുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് വീഡിയോയില്‍ പറയുന്നു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സാഹസീകമായി ലാന്‍ഡ് ചെയ്തത്.

ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് വന്‍ നാശം വിതച്ച്‌ ആഞ്ഞടിക്കുകയാണ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തിലേയ്‌ക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ നിലത്തിറങ്ങി എന്നാണ് അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button