ദുബായ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ദുബായ്. ഇന്ന് മുതൽ ഷെഡ്യൂൾ പ്രകാരം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്.
കോവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതർക്ക് വിശദീകരണം നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News