ട്രെയിനിലും എയര്‍ ഹോസ്റ്റസ് വരുന്നു!
പാലക്കാട്: വിമാനങ്ങളിലേത് പോലെ തന്നെ ട്രെയിനിലും എയര്‍ ഹോസ്റ്റസ് വരുന്നു. യാത്രക്കാരെ കോച്ചിനകത്ത് സ്വീകരിക്കുക, സീറ്റ് കണ്ടെത്തുക, ലാഗേജ് സൂക്ഷിക്കുക തുടങ്ങിയ ജോലികളാണ് എയര്‍ ഹോസ്റ്റസ് ചെയ്യുക. ഇത്തരത്തില്‍ 25 റൂട്ടുകളിലായി 100 ട്രെയിന്‍ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നിര്‍മിക്കും. സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയില്‍വേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്‌നൗ ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് ഐആര്‍സിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ ഇവയാണ്.
വിമാനത്തില്‍ എയര്‍ ഹോസ്റ്റസ് എന്ന പോലെ സ്വീകരിക്കാന്‍ മറ്റൊരു ജീവനക്കാരന്‍. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും സഹായിക്കും. വീട്ടില്‍നിന്നു റെയില്‍വേ സ്റ്റേഷനിലെത്തിക്കാന്‍ വാഹനവും അറ്റന്‍ഡറും. കോച്ചിന്റെ വാതില്‍ വരെ അറ്റന്‍ഡര്‍ അനുഗമിക്കും.
സെമി സ്ലീപ്പര്‍ ലക്ഷ്വറി സീറ്റുകള്‍. വിമാനത്തിലേതു പോലെ വൃത്തിയുള്ള ബയോ ശുചിമുറികള്‍. സൗജന്യ ലഘുഭക്ഷണവും വെള്ളവും ട്രോളിയില്‍ സീറ്റിനടുത്തെത്തും. ട്രെയിന്‍ ഏറെ വൈകിയാല്‍ ഒരു നേരത്തെ ഭക്ഷണം സൗജന്യം. ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉല്‍പന്നങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങാന്‍ ട്രെയിനിനകത്തു ഷോപ്പിങ് സൗകര്യം. പാര്‍ട്ടി, മീറ്റിങ് എന്നിവ നടത്താന്‍ മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍.