ഡല്‍ഹി: കൊറോണ വൈറസ് ബാധ പടര്‍ന്ന ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 108 പേരാണ് ഇവിടെ കുടുങ്ങി കിടന്നിരുന്നത്. ഇതില്‍ 58 പേരെയാണ് തിരികെ നാട്ടില്‍ എത്തിച്ചത്. ഇന്ന് രവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടില്‍ എത്തിച്ചത്. രോഗം ഇല്ലെന്ന് സ്ഥിതീകരിച്ചതോടെയാണ് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അരംഭിച്ചത്. തിരികെ എത്തിയ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.
ഇറാനില്‍ കൊറോണ ബാധിച്ച് 194 പേര്‍ മരണപ്പെട്ടു. 6566 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. കൊറോണ മറ്റ് രാജ്യങ്ങളിലേക്ക് കൂടി പടരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. ചൈനയില്‍ മരണ നിരക്കിന് കുറവുണ്ടെങ്കിലും ഇറ്റലിയില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 366 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും 7,375 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.