![](https://breakingkerala.com/wp-content/uploads/2023/05/Air-Force-plane-stuck-on-runway-Services-canceled-at-Leh-airport.jpeg)
ലേ: സാങ്കേതിക തകരാര്‍ മൂലം ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി. ഇതിനേത്തുടർന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.
ചൊവ്വാഴ്ചയാണ് വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം. സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിഷേധവുമായി നിരവധി യാത്രക്കാര്‍ രംഗത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News