News
പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് മരിച്ചു
മോഗ: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. വിമാനത്തിന്റെ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് അപകടത്തില്‍ മരിച്ചത്.
പഞ്ചാബിലെ മോഗയ്ക്ക് അടുത്ത് ബഗപുരന എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. പറന്നുയര്‍ന്ന വിമാനം ഉടന്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി.
സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഈ വര്‍ഷം സംഭവിക്കുന്ന മൂന്നാമത്തെ മിഗ്-21 അപകടമാണ് ഇത്. മാര്‍ച്ച് മാസത്തിലും മിഗ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ക്യാപ്റ്റന്‍ എ.ഗുപ്ത അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. രാജസ്ഥാനിലെ സൂരത്ഗറില്‍ ജനുവരിയില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News