അതീവ ഗ്ലാമറസായി ബിക്കിനിയിൽ അഹാന കൃഷ്ണ; ചിത്രങ്ങൾ കാണാം
കൊച്ചി:മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിക്കിനി ധരിച്ചു നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ അഹാന തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്. മാലിദ്വീപിൽ വച്ചെടുത്ത ചിത്രങ്ങളാണ് അഹാന കൃഷ്ണ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.
രണ്ടു വർഷം മുൻപ് ഇവിടെ വന്നപ്പോൾ താൻ വിട്ടിട്ടുപോയ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അന്വേഷിച്ചാണ് വീണ്ടും ഈ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നതെന്നും അഹാന ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് കുറിച്ചിട്ടുണ്ട്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും വലിയ ശ്രദ്ധയാണ് നേടാറുള്ളത്. അതുപോലെ ചില വിഷയങ്ങളിൽ ഈ നടി നടത്തുന്ന പരാമർശങ്ങളും ശ്രദ്ധ നേടാറുണ്ട്.
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും അഹാന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കയ്യടി നേടി.
നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളും അഹാന അഭിനയിച്ചു പുറത്തു വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആള് കൂടിയാണ് അഹാന കൃഷ്ണ. കഴിഞ്ഞ വർഷം അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.