KeralaNews

അഹമ്മദാബാദിലെ മതില്‍ നിര്‍മ്മാണം മൃഗങ്ങളുടെ സുരക്ഷയ്ക്കായി,ഗുജറാത്ത് സര്‍ക്കാരിനുപോലുമില്ലാത്ത ന്യായീകരണവുമായി ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഗവര്‍മെണ്ട് കോടികളാണ് ചെലവഴിയ്ക്കുന്നത്.മിനുട്ടില്‍ 55 ലക്ഷം രൂപയാണ് ഖജനാവിന് ചെലവെന്ന വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു.ചേരി പ്രദേശങ്ങള്‍ ട്രമ്പിന്റെ ദൃഷ്ടിയില്‍ പതിയാതിരിയ്ക്കാന്‍ അഹമ്മദാബാദില്‍മതില്‍കെട്ടിത്തിരിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു.ട്രമ്പിന്റെ വരവിന്റെ ഭാഗമായാണ് മതില്‍ നിര്‍മ്മാണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിയ്ക്കുകയും ചെയ്തു. എന്നാലും മതില്‍ നിര്‍മ്മാണത്തിന് വ്യത്യസ്ത വാദവുമായി മുന്‍ കേരള ഡി.ജി.പിയും ബി.ജെ.പി സഹയാത്രികനുമായ ടി.പി.സെന്‍കുമാര്‍ രംഗത്ത്.മൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ നിയന്തിയ്ക്കാനാണ് മതില്‍ നിര്‍മ്മാണമെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ പറയുന്നു.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘അഹമ്മദാബാദില്‍ റോഡ് സൈഡില്‍ മതില്‍ പണിയുന്നു. ‘ ശരിയാണ്, പക്ഷെ സുഡാപ്പികളും അന്തം കമ്മികളും പ്രചരിപ്പിക്കുന്നത് പോലെ ഡോണള്‍ഡ് ട്രംപ് വരുന്പോള്‍ കാണാതിരിക്കാന്‍ എന്ന വാദം തെറ്റ്. മതില്‍ പണി തുടങ്ങിയിട്ട് കുറെ മാസങ്ങളായി. കഴിഞ്ഞ ബജറ്റില്‍ തുക കൊള്ളിച്ചിരുന്നു. കാരണം റോഡിന്റെ ഒരു വശത്ത് ചേരി നിവാസികളുണ്ട്.അവര്‍ക്കു കോഴിയും പശുവും ആടും പട്ടിയുമൊക്കെയുണ്ട്. റോഡ് ഹൈവേ ആയതിനാല്‍ ഈ മൃഗങ്ങളെല്ലാം റോഡില്‍ ഇറങ്ങും.

കുട്ടികളും റോഡ് ക്രോസ് ചെയ്യാറുണ്ട് .തന്മൂലം അപകടങ്ങള്‍ വര്‍ധിക്കുന്നു. അതുകൊണ്ടാണ് അവിടെ മതില്‍ പണിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ബജറ്റില്‍ ആ പ്രൊജക്റ്റ് കൊള്ളിച്ചത് 2019 ഫെബ്രുവരിയില്‍ .ട്രംപ് ഇന്ത്യ സന്ദര്‍ശനം ഫിക്സ് ചെയ്തത് കഴിഞ്ഞ 2019 നവംബറില്‍ ! ഇനി വരട്ടു ബുദ്ധികളുടെ വാദം ശരിവയ്ക്കുകയാണെങ്കില്‍ തന്നെ അവിടത്തെ മുഖ്യന്‍ ഒരു നല്ല കാര്യം അല്ലെ ചെയ്യുന്നത് .

മതില്‍ മൂലം ചേരിനിവാസികള്‍ക്ക് ഒരു സുരക്ഷയല്ലെ ഒരുങ്ങുന്നത് ..ആ മതില്‍ വര്‍ഷങ്ങളോളം നില്‍ക്കും .അല്ലാതെ കേരള മുഖ്യന്‍ ചെയ്തതുപോലെ ഡച്ചു രാജാവും രാജ്ഞിയും വന്നപ്പോള്‍ റോഡ് സൈഡിലെ മാലിന്യം ടാര്‍പ്പാളിന്‍ ഇട്ട് മറച്ചു കോടികള്‍ തുലച്ചില്ലല്ലോ. 50 കോടി മുടക്കി വനിതാ മതിലും മനുഷ്യച്ചങ്ങലയും ഉണ്ടാക്കി കാശു തുലച്ചു കളഞ്ഞില്ലല്ലോ, പണിത പാലങ്ങള്‍ എല്ലാം ഇടിഞ്ഞു വീഴുന്നു. റോഡ് ഇല്ലാതെ വേമ്പനാട്ടു കായലില്‍ പാലം പണിയുന്നു . ഇങ്ങനത്തെ വിഡ്ഢിത്തം കേരളത്തില്‍ അല്ലെ നടക്കുന്നത്. പ്രബുദ്ധരായ മലയാളികള്‍ ..പക്ഷെ പ്രബുദ്ധത വാക്കില്‍ മാത്രം .

ഗുജറാത്ത് :- കാര്‍ഷിക വ്യാവസായിക രംഗങ്ങളില്‍ സ്വയംപര്യാപ്തമായ സംസ്ഥാനം, ഗാന്ധിജിയെയും,സര്‍ദാര്‍ പട്ടേലിനേയും , അംബാനിയേയും ,എന്തിനധികം ലോകാരാധ്യനായ പ്രധാനമന്ത്രി മോദിജിയേയും രാഷ്ട്രീയ ചാണക്യന്‍ അമിത്ഷായേയുമൊക്കെ സംഭാവന ചെയ്ത ആദ്യത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനം . നന്ദിയുണ്ട് കമ്മി കോങ്ങി സുഡുക്കളേ ഒരു ഗുജറാത്തിപോലും കേരളത്തില്‍ തന്റെ അടുക്കളയുടെ വടക്കേ പുറത്ത് കൂലിവേല അന്വഷിക്കാത്ത ഗുജറാത്തിനെ കുറിച്ച് ലോകത്തിന് കൂടുതല്‍ അറിവുകള്‍ നല്‍കിയതിന്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker