
ഇടുക്കി: കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.. അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന ടോമി, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.
ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂള്‍ ജങ്ഷനില്‍ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബര്‍ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗണ്‍. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News