NationalNews

അഹമ്മദാബാദ് വിമാനത്താവളത്തിൽ വെള്ളം കയറി: മുട്ടോളം വെള്ളത്തിൽ യാത്രക്കാർ :Video

അഹമ്മദാബാദ്: ഗുജറാത്തിലുടനീളം കഴിഞ്ഞ രണ്ടു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തിലും വെള്ളം കയറി. ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. റണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടു.

വിമാനത്താവളത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിച്ചു. പലര്‍ക്കും കൃത്യ സമയത്ത് എത്താനായില്ല. യാത്രക്കാര്‍ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ പരിശോധിച്ച ശേഷം യാത്രയ്ക്കിറങ്ങാനും വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അദാനി കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. വിമാനത്താവളത്തില്‍ വെള്ളം കയറാനിടയായതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ വിമര്‍ശനങ്ങളും ട്രോളുകളും ആരംഭിച്ചിട്ടുണ്ട്.

’28 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ അവസ്ഥ ഇതാണ്. ഇതാണ് നരേന്ദ്രമോദിയുടെ മാതൃകാ സംസ്ഥാനം’ കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്റര്‍ ദീപക് ഖാത്രി വീഡിയോ അടക്കം ട്വീറ്റ് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.

ഗുജറാത്തിന്റെ തെക്കന്‍ സൗരാഷ്ട്ര മേഖലകളില്‍ ശനിയാഴ്ച അതി ശക്തമായ മഴയാണ് പെയ്തത്. അണക്കെട്ടുകളിലേയും നദികളിലേയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനിടയില്‍ നഗരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker