തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചെറുമകന്‍ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്ത് അന്വേഷണം തുടങ്ങി.
നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മകള്‍ക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ കൊച്ചുമകന് ബിജുമോന്‍ ശ്യമളയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ പാടുകളും മുറിവും കാണിച്ചിരുന്നു.
തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്യാമളയുടെ ചെറുമകൻ ബിജു മോനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ (ambulance drivers fight ) നടത്തിയ കൂട്ടത്തല്ലിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചിരുന്നു (death). കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തൊഴിൽ തർക്കങ്ങളും സാമ്പത്തിക തർക്കങ്ങളുമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരൻ വിനീത് എന്നിവർ ചികിൽസയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖിൽ , സജയകുമാർ , വിജയകുമാർ , ലിജിൻ , രാഹുൽ , സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവർമാരുടെ യൂണിയൻ നേതാവാണ് കേസിലെ ഒന്നാം പ്രതി സിദ്ദീഖ്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.