കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. റെജികുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയൻ മരിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്നലെയാണ് കോട്ടയം മുണ്ടക്കയം അസംബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍ മരിച്ചത്. മാനസിക നില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി വൃദ്ധ ദമ്പതികൾ പട്ടിണിയിലായിരുന്നു. മറ്റാരും വരാതിരിക്കാൻ ദമ്പതികൾ കിടക്കുന്ന കട്ടിലിൽ റെജി കുമാർ പട്ടിയെ കെട്ടിയിട്ടതായും കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News