മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണ് മരിച്ചത്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
വീട്ടില്‍ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News