കോട്ടയം: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം സംഭവിച്ചത്. കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു(58)ആണ് കോട്ടയത്ത് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാബു. പ്രമേഹ രോഗിയായ ബാബുവിന്റെ കാല്‍ മുറിച്ചു മാറ്റുവാനായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
പൈവളിഗ സ്വദേശി അബ്ബാസ്(74) ആണ് കാസര്‍ഗോട്ട് മരിച്ചത്. മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടുത്ത പനിയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News