കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി എ.പി. അബ്ദുള്‍ ഖാദര്‍(62) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതനായിരുന്ന അബ്ദുള്‍ ഖാദര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട്, വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ(63), തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ്(70) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കേരളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് വരെ 84 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരില്‍ 70 ശതമാനം പേരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News