തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഹൈടെക് സെല്ലിലെ എസ്ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൈടെക് സെല്‍ അടച്ചു.
അതേസമയം, ജില്ലയിലെ വഴിക്കടവ് പോലീസ് സ്റ്റേഷനിലെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പോലീസുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 362 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News