29.1 C
Kottayam
Sunday, October 6, 2024

സംസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ, 19പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേരും ദുബായില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, പാലക്കാട് ജില്ലയിലുള്ള ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയിലെ 7 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടേയും (ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നത്) കോഴിക്കോട് ജില്ലയിലെ 4 പേരുടേയും (2 കണ്ണൂര്‍ സ്വദേശികള്‍) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം കുമാരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇടപ്പള്ളി സ്വദേശിയായ 25കാരന്‍ മരിച്ചു

കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം. രോഹിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത്...

‘ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം’മരണത്തിന് മുമ്പ് മകളുടെ ആഗ്രഹങ്ങള്‍; അമ്മയുടെ നൊമ്പര കുറിപ്പ്

പത്തനംതിട്ട: ക്യാൻസറിനെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ 26കാരിയെ കുറിച്ച് നൊമ്പര കുറിപ്പ്. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക്...

സ്വർണക്കടത്തുകാർ കൂടുതൽ മുസ്ലിംകൾ, മതവിരുദ്ധമെന്ന് പറയാൻ ഖാളിമാർ തയ്യാറാവണം:ജലീൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് ആവര്‍ത്തിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്‌ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍'...

ബലാത്സംഗക്കേസ്‌; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് കേന്ദ്രം റദ്ദാക്കി

ഹൈദരാബാദ്‌:സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്...

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

Popular this week