Home-bannerKeralaNews
സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ഇതോടെ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തും സംസ്ഥാനത്തും കൊറോണ ബാധിച്ച ആളുകളുടെ എണ്ണം മൂന്നായി. ആരോഗ്യമന്ത്രി നിയസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗിയുടെ വിവരങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ചൈനയില്‍ നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതെന്നാണ് വിവരം. ഈ കൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍പ് രോഗം സ്ഥിരീകരിച്ച രണ്ടു പേരും ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളായിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് ഒരുക്കമാണെന്നും എല്ലാ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News