ഒടുവില്‍ കൊമ്പുകുത്തി അഭിഭാഷകര്‍,വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിനോട് മാപ്പുപറഞ്ഞു
കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ മാപ്പുപറഞ്ഞു. ബാര്‍ അസോസിയേഷന്‍ മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് അറിയിച്ചതായും സൂചനയുണ്ട്. മജിസ്ട്രേറ്റിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്റെ മാപ്പുപറച്ചില്‍. ഇക്കാര്യം വ്യക്തമാക്കി ബാര്‍ അസോസിയേഷന്‍ സെഷന്‍സ് ജഡ്ജിക്ക് കത്തു നല്‍കി.
റിമാന്‍ഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ ചേമ്പറില്‍ കയറി അഭിഭാഷകര്‍ ബഹളം വെയ്ക്കുകയും അവരെ പൂട്ടിയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചാണ് ദീപ മോഹനെതിരെ ബാര്‍ അസോസിയേഷന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. മജിസ്‌ട്രേറ്റ് ദീപ മോഹനെ ബഹിഷ്‌കരിക്കുമെന്ന ബാര്‍ അസോസിയേഷന്‍ സ്വീകരിച്ച നിലപാട് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മാറ്റിയിരുന്നു.