കൊച്ചി: കെ.എം മാണിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചതിനെതിരെ ആഞ്ഞടിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവവന്‍ രംഗത്ത്. മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണം, ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.
പിണറായി വിജയന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എല്‍ഡിഎഫിന്റെ ഫണ്ടില്‍ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവില്‍ നിന്ന് എടുത്തു കൊടുക്കാന്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നത്??- ഹരീഷ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും…
Posted by Harish Vasudevan Sreedevi on Friday, February 7, 2020