KeralaNewsRECENT POSTS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് നുണ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍. ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സര്‍ക്കാര്‍ ഭരിച്ചാലും ബജറ്റില്‍ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്. നേരിട്ടോ സാധാനമായോ സഹായം എത്തിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്നും CMDRF ഒരു നല്ല, വിശ്വസ്ത സഹായവഴിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News