
ന്യൂഡല്‍ഹി:അശ്ലീല ഉള്ളടക്കം സംപ്രേക്ഷണംചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിലഭിച്ചതിനെത്തുടര്‍ന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണംചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു.
ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി. പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുമുള്‍പ്പെടെ ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേര്‍തിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം അനുവദിനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി ജാഗ്രതയും വിവേചനവും പുലര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.