ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്ന് ബി.ജെ.പി
കോഴിക്കോട്: ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളിലേക്കു പോകണമെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍. ജയ് ശ്രീറാം ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമണം തടയണമെന്നാവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിന്നു. ഇതിന് മുമ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയ മറ്റൊരു സിനിമാ പ്രവര്‍ത്തകനായ നടന്‍ കൗശിക് സെന്നിന് വധഭീഷണി ഉണ്ടായിരുന്നു. ഫോണിലൂടെയാണ് വധഭീഷണി എത്തിയത്.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളായ അടൂരിനു നേരെയും ഭീഷണി ഉണ്ടായിരിക്കുന്നത്. ജയ് ശ്രീറാംവിളി എന്നും ഉയരും. എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.