CrimeEntertainmentKeralaNews

മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും,മഞ്ജുവിനെതിരെ സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍

കൊച്ചി: നടി മഞ്ജു വാര്യരും സംവിധാകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള സൗഹൃദം അവസാനിയ്ക്കുകയും.സംവിധാകനെതിരെ നടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ ഇരു വിഭാഗത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പലരുടെയും പ്രതികരണങ്ങളില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പ്രതിസ്ഥാനത്ത്. എന്നാല്‍ സീരിയല്‍ നടനായി ആദിത്യന്‍ ജയന്‍ മഞ്ജു വാര്യരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്.
മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തര്‍ക്കും എതിരെ കുറ്റങ്ങള്‍ പറയുമ്‌ബോള്‍ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം……എന്നു പോസ്റ്റില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും….. ??
ഈ ഫോട്ടോ ഉള്‍പ്പടെ ഞാന്‍ ഇവിടെ ഇടുകയാണ് ചിലതു ചിലരെങ്കിലും ഓര്‍ക്കാന്‍ വേണ്ടി മാത്രം…
മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തര്‍ക്കും എതിരെ കുറ്റങ്ങള്‍ പറയുമ്‌ബോള്‍ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം…….??
2017 ഒരാള്‍ക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കള്‍ക് ഒപ്പം എന്ത് കാരണത്താല്‍ ആണേലും നിങ്ങള്‍ നിന്നപ്പോള്‍ ഓര്‍ക്കാതെ പോയ ഒരു കാര്യമുണ്ട് സ്വന്തം മകള്‍ എവിടെയാ ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്, അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക സംഘര്‍ഷം എന്താകുമെന്ന് പോലും ഓര്‍ത്തില്ല, ആ കുട്ടിയുടെ ജീവിതകാലം മുഴുവന്‍ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും ennu നിങ്ങള്‍ക്കു ഓര്‍ക്കാന്‍ സമയം കിട്ടിയില്ല കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രെദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം അവസാനം അത് പാതിവഴിയില്‍ തീര്‍ന്നു…. പക്ഷേ ഒരു മനുഷ്യന്‍ 86 ദിവസം അനുഭവിച്ച വേദന അത് ചെറുതല്ല 86 നിമിഷം സഹിക്കാന്‍ പറ്റുമോ നിങ്ങള്‍ക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്‌ബോള്‍ നമ്മള്‍ ചിലതു മറക്കും അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്,അവിടെയും ഒരു അമ്മ ഉണ്ട് ആ പ്രാര്‍ത്ഥന കേള്‍ക്കാതെ ഇരിക്കുമോ,നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല പക്ഷെ ചിലതു പറയണമെന്ന് തോന്നി ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാന്‍ നമ്മള്‍ എന്തിനു ഒരാള്‍ക്ക് അവസരം കൊടുക്കണം അപ്പോള്‍ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്?? ”തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ” ആ ഒരു വിശ്വാസത്തില ഞാനും ഇന്നു ജീവിക്കുന്നത് ആരും നല്ലവര്‍ അല്ല എല്ലാവരിലും ഉണ്ട് കുറവുകള്‍ ഒരാളെ നമുക്കു വേണ്ടേല്‍ കളഞ്ഞിട്ടു പോകണം അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല അത് ആര് ചെയ്താലും രണ്ടുപേര്‍ക്കു ഇടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരാളില്‍ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശെരിയല്ലാ എന്തിനും രണ്ടു മുഖമുണ്ട് ഓരോ മുഖങ്ങള്‍ നമുക്കു ഇനി കാണാം…….. ഞാന്‍ വെറും ഒരു സീരിയല്‍ നടനാണ് ചിലപ്പോള്‍ ഈ പോസ്റ്റ് കൊണ്ട് എനിക്ക് ചിലപ്പോള്‍ ചില ദ്രോഹം ഉണ്ടാകാം പക്ഷേ ഞാന്‍ ഭയപ്പെടുന്നില്ല ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ് ഞാനും വിശ്വസിക്കുന്നു മറുപടി ഈശ്വരന്‍ കൊടുക്കുമെന്ന് കാലം ഒരാള്‍ക്ക് ഒപ്പം അല്ല ചില സമയദോഷ അവസ്ത്ഥയില്‍ സമയസൂചി താത്കാലികമായി ചിലര്‍ക്ക് ഒപ്പം നില്കും പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും അതുകൊണ്ട് ചിലതു ചെയ്യുമ്‌ബോള്‍ ചിന്തിക്കുമ്‌ബോള്‍ ഓര്‍ക്കണം നല്ലത് മാത്രം ഇനി ജീവിതത്തില്‍ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന ennu പറയരുത്?? ??”എന്നും ദിലീപേട്ടന് ഒപ്പം”??’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker