NationalNewsRECENT POSTS

ഉയര്‍ന്ന തുക കൈമാറുമ്പോള്‍ തെറ്റായി ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകകള്‍ കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് വിവരം.

ഇപ്പോള്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. പക്ഷെ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. രാജ്യത്ത് 120 കോടി ആളുകള്‍ക്കാണ് ആധാര്‍ നമ്പരുള്ളത്. അതില്‍ 41 കോടി ആളുകള്‍ക്ക് മാത്രമാണ് പാന്‍ കാര്‍ഡുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker