മലപ്പുറം: മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് ജയിലിലാക്കിയതായി പരാതിയുമായി വെളിയംകോട് സ്വദേശി രംഗത്ത്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങൽ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിലായത്. ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. നാല് ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.
എന്നാൽ കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ ഗൾഫിലാണ്. ആളുമാറിയെന്ന് വ്യക്തമായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയിൽ മോചിതനാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News