മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാവായ ജിയോഫൈബർ (JioFiber) ഇപ്പോൾ ആകർഷകമായ ഓഫർ നൽകുന്നു. ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്കായിട്ടാണ് ജിയോ അധിക വാലിഡിറ്റി എന്ന ഓഫർ നൽകുന്നത്. പ്ലാനുകൾക്ക് വിലക്കിഴിവുകൾ നൽകുന്നതിന് പകരമായിട്ടാണ് മുഴുവൻ തുക വാങ്ങിത്തന്നെ അധിക വാലിഡിറ്റി നൽകുന്ന ഓഫർ ജിയോഫൈബർ പ്രഖ്യാപിച്ചിരിക്കുന്നത്. അധിക വാലിഡിറ്റി നൽകുന്നതിലൂടെ ദീർഘകാലത്തേക്ക് ആക്ടീവ് യൂസേഴ്സിനെ നിലനിർത്താനും ജിയോഫൈബറിന് സാധിക്കും.
6 മാസത്തേക്കുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കോ 12 മാസത്തേക്കുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കോ ആണ് ജിയോഫൈബർ അധിക വാലിഡിറ്റി നൽകുന്നത്. പ്രതിമാസ, ത്രൈമാസ പ്ലാനുകൾക്ക് ഈ ഓഫർ ബാധമായിരിക്കില്ല. നിലവിൽ പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നീ വിഭാഗങ്ങളിലായിട്ടാണ് ജിയോഫൈബർ പ്ലാനുകൾ നൽകുന്നത്. ഒരു മാസം, മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വാലിഡിറ്റികൾ.
ആറ് മാസത്തെ വാലിഡിറ്റിയുള്ള ജിയോഫൈബർ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 15 ദിവസത്തെ വാലിഡിറ്റിയാണ് അധികമായി ലഭിക്കുന്നത്. അതായത് ആറ് മാസം കഴിഞ്ഞാൽ അടുത്ത 15 ദിവസം കൂടി ആനുകൂല്യങ്ങൾ ലഭിക്കും. ഓരോ പ്ലാനുകളുടെ സ്പീഡും ഡാറ്റ ആനുകൂല്യവും വ്യത്യസ്തമാണ്. നിങ്ങൾ തിരഞ്ഞെടുത്ത പ്ലാനിന്റെ വേഗതയും ഡാറ്റ ലിമിറ്റും തന്നെയാണ് ആറ് മാസം കഴിഞ്ഞുള്ള 15 ദിവസത്തേക്ക് കൂടി ലഭിക്കുന്നത്. ഈ ഓഫറിലൂടെ രണ്ടാഴ്ചയിൽ അധികം സേവനം സൌജന്യമായി ആസ്വദിക്കാൻ സാധിക്കും.
ജിയോഫൈബറിന്റെ വാർഷിക പ്ലാനുകൾക്കൊപ്പം കൂടുതൽ വാലിഡിറ്റി ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് ജിയോഫൈബർ വാർഷിക പ്ലാനുകൾക്കൊപ്പം കമ്പനി അധികമായി നൽകുന്നത്. ഇതിലൂടെ 12 മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 1 മാസം കൂടി അധികമായി സേവനം ആസ്വദിക്കാൻ സാധിക്കും. ആറ് മാസത്തെ പ്ലാനുകളെ കുറിച്ച് വിശദീകരിച്ചത് പോലെ നമ്മൾ തിരഞ്ഞെടുക്കുന്ന പ്ലാനിന്റെ ഇന്റർനെറ്റ് വേഗതയും ഡാറ്റ ലിമിറ്റും തന്നെയായിരിക്കും അധികമായി ലഭിക്കുന്ന ഒരു മാസം വാലിഡിറ്റി കാലയളവിലും ലഭിക്കും.
ജിയോഫൈബറിന് നിലവിൽ 30 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ മുതൽ 1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ വരെയുണ്ട്. ഉപഭോക്താക്കൾക്ക് ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ കൂടിയാണ് ഇവയെല്ലാം. സൗജന്യമായി ജിയോ സെറ്റ്-ടോപ്പ് ബോക്സുമായി (എസ്‌ടിബി) വരുന്നതുമായ പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു. ആനുകൂല്യങ്ങൾ നൽകുന്നതിൽ ജിയോഫൈബർ മുൻനിരയിൽ തന്നെയാണുള്ളത്. മികച്ച സർവ്വീസും ജിയോഫൈബറിന്റെ പ്രത്യേകതയാണ്.
ബിഎസ്എൻഎല്ലിനെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈബർ ബ്രോഡ്ബാന്റ് ഉപയോക്താക്കളെ നേടിയെടുത്ത ജിയോഫൈബർ കേരളത്തിലും ലഭ്യമാണ്. കമ്പനിയിൽ നിന്ന് ഒരു പുതിയ കണക്ഷൻ ബുക്ക് ചെയ്യുന്നതിനായി നിങ്ങൾക്ക് ജിയോഫൈബർ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോറുമായും ബന്ധപ്പെടാവുന്നതാണ്. നിങ്ങൾ ജിയോഫൈബർ പ്ലാൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ആറ് മാസത്തെയോ ഒരു വർഷത്തെയോ പ്ലാൻ തിരഞ്ഞെടുത്ത് അധിക ആനുകൂല്യങ്ങൾ നേടാൻ ശ്രദ്ധിക്കുക.