BusinessNationalNews

അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു; വധു വജ്ര വ്യവസായിയുടെ മകൾ ദിവ

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്ര വ്യാപാരിയും സി. ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ‌ ഷായുമായി ഞായറാഴ്ചയായിരുന്നു വിവാഹനിശ്ചയം. ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പെൻസിൽവാനിയ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽനിന്നു പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ആണ്. സ്ട്രാറ്റീജിക് ഫിനാൻസ്, കാപിറ്റൽ മാർക്കറ്റ്സ് ആൻഡ് റിസ്ക്സ് ആൻഡ് ഗവേർണൻസ് പോളിസി വിഭാഗത്തിന്റെ സിഎഫ്ഒ ആയാണ് കരിയർ തുടങ്ങിയത്.

വിവാഹം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകുമെന്നാണു വിവരം. അദാനിയുടെ മൂത്തമകൻ കരൺ അഭിഭാഷകയായ പരീഥി അദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സിറിൽ ഷ്രോഫിന്റെ മകളാണ് പരീഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker