പ്രതിസന്ധികൾ മറികടന്നു, അമല പോളിന്റെ ആടൈ തിയറ്ററുകളിൽ
ചെന്നൈ: അവസാന നിമിഷങ്ങളിലെ റിലീസിംഗ് പ്രതിസന്ധിയും മറി കടന്ന് അമല പോള്‍ ചിത്രം ‘ആടൈ’ തീയേറ്ററുകളിലെത്തി. ലോകവ്യാപകമായി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തതെന്നാണ് വിവരം.
വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടു. ‘എല്ലാ ശാപവാക്കുകളും അധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍’ എന്നാണ് പുതിയ പോസ്റ്ററിൽ പറയുന്നു.. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്ന് റിലീസ് വിവരം പ്രഖ്യാപിച്ച് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു